ധോണിക്ക് പുതിയ വിശേഷം നല്‍കി ഹെയ്ഡന്‍

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് എം.എസ് ധോണിയെ കണക്കാക്കുന്നത്. മൂന്ന് ഐസിസി ട്രോഫികളില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്കും ധോണി നയിച്ചു. ഇത്രയൊക്കെ തന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ചവനാക്കുന്നത്.

ചെന്നൈയുടെയും ഓസ്ട്രേലിയുടെയും മുന്‍താരമായ മാത്യൂ ഹെയ്ഡന്‍ പറയുന്നതും അതുതന്നെയാണ്. ഒരുപടി കൂടെ കടന്ന് ധോണിയെ ഒരു യുഗം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഹെയ്ഡന്‍. മുന്‍ ഓപ്പണര്‍ തുടര്‍ന്നു… നിങ്ങള്‍ക്കറിയാം ധോണിയെ, അദ്ദേഹം വെറുമൊരു താരമല്ല. ക്രിക്കറ്റിന്റെ ഒരു യുഗം തന്നെയാണ് ധോണി. ഒരു ഗള്ളി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെ പോലെയാണ് ധോണി. ടീമിന് വേണ്ടി എന്തും ചെയ്യും അയാള്‍. ഹെയ്ഡന്‍ പറഞ്ഞു നിര്‍ത്തി.

2008 മുതല്‍ 2010വരെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായിരുന്നു മാത്യു ഹെയ്ഡന്‍.

pathram:
Related Post
Leave a Comment