കണ്ണൂര്‍: സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Leave a Comment