ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി

ഐ.സി.സി ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. മൂന്നു സ്ഥാനം താഴേക്ക് വീണ ഇന്ത്യ പുതിയ റാങ്കിങ്ങില്‍ അഞ്ചാമതാണ്. അതേസമയം പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2009-ലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്റെ അക്കൗണ്ടില്‍ 286 റേറ്റിങ് പോയിന്റുണ്ട്.

262 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 261 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയുടെ അക്കൗണ്ടില്‍ 260 പോയിന്റാണുള്ളത്. 220 റേറ്റിങ് പോയിന്റുള്ള ബംഗ്ലാദേശാണ് പത്താം സ്ഥാനത്ത്.

ഒരു സ്ഥാനം മുന്നില്‍ കയറിയ അഫ്ഗാനിസ്താന്‍ ഏഴാം സ്ഥാനത്തും ശ്രീലങ്ക എട്ടാം സ്ഥാനത്തുമെത്തി. അതേസമയം വെസ്റ്റിന്‍ഡീസ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. നേപ്പാള്‍ 14-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ നമീബിയ ആദ്യ ഇരുപതില്‍ ഇടം നേടി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment