മോഹന്‍ ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരി ഇടരുത്…!!!

പാവങ്ങള്‍ക്ക് ഭക്ഷണംനല്‍കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് നടന്‍ മോഹന്‍ലാലെന്നും അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കും.

മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനും നോട്ടീസ് അയച്ചു. ഇതുനല്‍കാനുള്ള ശേഷി ബോര്‍ഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

pathram:
Related Post
Leave a Comment