തിരുവനന്തപുരം: സ്‌കൂള്‍ തുറക്കും മുന്‍പു വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളില്‍ എത്തിക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് മേഖലയില്‍ 1 മുതല്‍ 4 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുമാണു സൗജന്യമായി യൂണിഫോം നല്‍കുന്നത്. 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി 42 ലക്ഷം മീറ്റര്‍ തുണിയാണ് ആവശ്യം. തുണിവിതരണം തുടങ്ങി.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഹാന്‍വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഹാന്‍ടെക്സുമാണു കൈത്തറി യൂണിഫോം തുണി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നാണ് ആവശ്യമായ തുണികള്‍ ശേഖരിക്കുന്നത്. ഓരോ സ്‌കൂളിന്റെയും കളര്‍കോഡിന് അനുസരിച്ച്് തുണി എഇഒമാരെ ഏല്‍പ്പിക്കും.
കൈത്തറി തുണി ഉല്‍പാദിപ്പിച്ച തൊഴിലാളികള്‍ക്ക് ഇതുവരെ 100 കോടി രൂപ കൂലിയിനത്തില്‍ നല്‍കി. നിര്‍മാണത്തിനാവശ്യമായ 25 കോടിയോളം വിലവരുന്ന നൂല്‍ ഭൂരിഭാഗവും സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിലാണ് ഉല്‍പാദിപ്പിച്ചത്.
Leave a Comment