വയനാട്ടിലും മലപ്പുറത്തും ജയിക്കില്ല; ബാക്കിയുള്ള 18 സീറ്റും ഇടത് മുന്നണി നേടുമെന്ന് സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തല്‍ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ .

12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളില്‍ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിംഗ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പൊതുവെ ഉള്ള വിലയിരുത്തല്‍

pathram:
Related Post
Leave a Comment