ഇഷ്ട താരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞുവാട്‌സണ്‍ പറഞ്ഞ ഇന്ത്യക്കാരന്‍..

ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണര്‍ ഷെയ്ന്‍ വാട്സണ് ആശിച്ച തുടക്കമല്ല ഈ ഐപിഎല്‍ സീസണ്‍ സമ്മാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 96 റണ്‍സ് നേടിയതോടെ താരം ഫോമിലേക്കി തിരിച്ചെത്തി. വരുന്ന മത്സരങ്ങളില്‍ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഇന്നിങ്സ്.

വാട്സന്റെ പ്രകടനം കാണാന്‍ കുടുംബവും ഗ്യാലറിയിലുണ്ടായിരുന്നു. മത്സരശേഷം താരം വാട്സണ്‍ തന്റെ മകന്‍ വില്ല്യമിനെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. അതില്‍ രസകരമായ ഒരു ഉത്തരവും ജൂനിയര്‍ വാട്സണ്‍ നല്‍കുകയുണ്ടായി. ചെന്നൈ സൂപ്പര്‍ കിങ്സിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് ആദ്യ വാട്സന്റെ പേര് തന്നെയാണ് വില്യം പറഞ്ഞത്.

എന്നാല്‍ വാട്സണ്‍ ഒരിക്കല്‍കൂടി ചോദിച്ചു. അച്ഛനല്ലാതെ വേറെ ആരേയാണ് ടീമില്‍ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഒട്ടും സമയം കളയാതെ വില്യം വ്യക്തമാക്കി, ധോണിയെന്ന്. യുവാക്കള്‍ക്കിടയില്‍ മാത്രമല്ല, ചെറിയ കുട്ടികളുടെ മനസില്‍ പോലും ധോണിക്ക് ഒരു സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വില്യമിന്റെ മറുപടി. അഭിമുഖത്തിന്റെ വീഡിയോ കാണാം…

pathram:
Related Post
Leave a Comment