താന്‍ മരിച്ചു പോകുമെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും പ്രചരിപ്പിച്ചു; കോണ്‍ഗ്രസുകാര്‍ വ്യാജ പ്രചരണം ഇപ്പോഴും തുടരുന്നു: ഇന്നസെന്റ്

ചാലക്കുടി: തനിക്കെതിരെ യുഡിഎഫ് നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ തവണ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും മരിച്ചു പോകുമെന്നും ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നെ ജനങ്ങള്‍ക്കറിയാം. അഴിമതി തന്റെ രക്തത്തില്‍ പോലുമില്ല. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന് ആരോഗ്യമുണ്ടാവണമെന്നും അസുഖങ്ങള്‍ മാറ്റാനുള്ള മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്ന സംവിധാനമാണ് വേണ്ടതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment