കൊളംബോ സ്‌ഫോടനം; മരണസംഖ്യ വീണ്ടും ഉയരുന്നു; ഏഴുപേര്‍ അറസ്റ്റില്‍

കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം 8.45ഓടെയായിരുന്നു സ്ഫോടനം. മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ റസീന ഉള്‍പ്പെടുന്നതായി നേരത്തെ വാര്‍ത്ത പുറത്തെത്തിയിരുന്നു.

ൃെശഹമിസമസ്ഫോടനത്തില്‍ തകര്‍ന്ന സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച്. ഫോട്ടോ: പി ടി ഐ
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബാട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും അഞ്ചു ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. പള്ളികളില്‍ പ്രാര്‍ഥന നടക്കുന്ന സമയത്തായിരുന്നു സ്ഫോടനം. മരിച്ചവരില്‍ 27 പേര്‍ വിദേശികളാണ്. ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ നാഷണല്‍ ആശുപത്രി അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. ലോകാശിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന് വിവരം ലഭിച്ചിട്ടുള്ളത്. കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, ദ സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി തുടങ്ങിയിടങ്ങളിലാണ് സ്ഫോടനം നടന്നത്.

pathram:
Leave a Comment