കോഹ്ലിയെ മങ്കാദിങ് നടത്താന്‍ പറ്റില്ല മോനേ..!!! രസകരമായ വീഡിയോ കാണാം..

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിംഗ് ചെയ്തത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഒന്നിലധികം അവസരങ്ങളില്‍ സമാന ചുറ്റുപാട് ഉണ്ടാവുകയും ചെയ്തു. പക്ഷേ, അപ്പോഴൊന്നും മങ്കാദിംഗ് സംഭവിച്ചില്ല. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലും ഇത്തരം ഒരു രംഗം ഉണ്ടായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് സുനില്‍ നരേന്‍. സ്‌ട്രൈക്ക് മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു. നോണ്‍ സ്‌ട്രൈക്കറായിരുന്നു വിരാട്. ഓവറിലെ അവസാന പന്ത് എറിയാന്‍ വന്ന നരേന്‍ ഡെലിവറി പൂര്‍ത്തിയാക്കാതെ തിരികെ റണ്ണപ്പിലേക്ക് നടന്നു. നരേന് കോഹ്ലിയെ മങ്കാദിംഗ് ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നെങ്കിലും കോഹ്ലി പ്രതികരിച്ചത് തമാശ രീതിയിലാണ്. ക്രീസില്‍ ഇരുന്ന് ബാറ്റ് ക്രീസില്‍ കിടത്തി വെച്ചായിരുന്നു കോഹ്ലിയുടെ പ്രതികരണം.

pathram:
Related Post
Leave a Comment