ഒളി ക്യാമറാ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. തീരുമാനം നാളെ ഉണ്ടാകുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കിട്ടിയ പരാതി ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്.
ടിവി 9 ആയിരുന്നു കോഴ വാങ്ങുന്ന ദൃശ്യം പുറത്തു വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച അന്വേഷണം പോലീസ് നടത്തുകയും ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്.കേസെടുക്കണമെന്ന കണ്ണൂര്‍ റെയ്ഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
മാര്‍ച്ച് 10 നായിരുന്നു ചാനലിന്റെ പ്രവര്‍ത്തകര്‍ എംപിയെ സമീപിച്ചത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീപിച്ചത്. കമ്മീഷനായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ചു കോടി നല്‍കാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. പണം ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം പണം പണമായി മതിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപയാണ് ചെലവായതെന്നും മദ്യം ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് വന്‍തുകയാണ് ചെലവഴിച്ചതെന്നും എംകെ രാഘവന്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
Leave a Comment