അന്ന് ഇറക്കി വിട്ടു; ഇന്ന് സുരേഷ് ഗോപി വീണ്ടും എന്‍.എസ്.എസ്. ആസ്ഥാനത്ത്..

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനത്തെത്തി. എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

2015-ല്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം.

അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയില്‍ സുരേഷ് ഗോപി റോഡ് നടത്തുന്നുണ്ട്.

pathram:
Leave a Comment