ലെന വേറെ ലെവലാണ്…!!!! കിടിലന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ട്

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മേക്കോവറിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് കണ്ട് ആരാധകര്‍ അന്തംവിട്ടു. ഇപ്പോഴിതാ പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ലെന.

ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മുടി ബോയ്കട്ട് ചെയ്ത്, വശങ്ങളില്‍ സ്വര്‍ണത്തുന്നലുകളോടു കൂടിയ വാടാമുല്ലക്കളറിലുള്ള മനോഹരമായ ഡ്രസ് ധരിച്ചാണ് ലെന ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരിക്കുന്നത്.

ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് ലെന എത്തുന്നതെന്നാണ് ആരാധകരുടെ കമന്റ്.


pathram:
Related Post
Leave a Comment