ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്; രാഹുല്‍ വഴിമാറിയെത്തിയ സ്ഥാനാര്‍ഥിയെന്നും ശ്രീശാന്ത്

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് ക്രിക്കറ് താരം ശ്രീശാന്ത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസസംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകും. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഐപിഎല്‍ കോഴക്കേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ശ്രീശാന്ത് പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

pathram:
Leave a Comment