ദുബൈ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിസ്ഡണ്‍ പുരസ്‌കാരം വിരാട് കോലിയ്ക്ക്. വനിതകളിലും ഇന്ത്യന്‍ ടീമിന് അഭിമാനിക്കാം. മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയാണ്. മന്ഥാനയുടെ കന്നി നേട്ടമാണിത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോലിക്ക് ഇടം നേടാന്‍ സാധിച്ചു. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, സാം കുറന്‍, റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു താരങ്ങള്‍.
ഈ അവാര്‍ഡ് മൂന്നിലധികം തവണ നേടിയിട്ടുള്ളത് ഡോണ്‍ ബ്രാഡ്മാനും(10 തവണ) ജാക്ക് ഹോബ്‌സുമാണ്(8 തവണ). മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായിട്ടാണ് കോലി ഇടം നേടുന്നത്. നിലവില്‍ ടി20, ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം റാങ്കുകാരനായ കോലി കഴിഞ്ഞ വര്‍ഷം 2735 റണ്‍സാണ് അടിച്ചെടുത്തത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തുടര്‍ച്ചായ രണ്ടാം വര്‍ഷവും ലീഡിങ് ടി20 ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഏകദിനത്തില്‍ 669 റണ്‍സും ടി20യില്‍ 662 റണ്‍സും നേടിയാണ് സ്മൃതി മന്ഥാന ലീഡിംഗ് വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
വിമര്‍ശനങ്ങള്‍ക്കിടയില്‍ കോഹ് ലിയ്ക്ക് പുരസ്‌ക്കാരം: തുടര്‍ച്ചയായ മൂന്നാം തവണയാണ് വിസ്ഡണ്‍ പുരസ്‌കാരം വിരാട് കോലി തേടി എത്തുന്നത്
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment