കോഹ്ലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയതോടെ വിരാട് കോഹ്ലിക്ക് വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് കോലിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് തോല്‍വികളെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി.

കോലി മോശം നായകനാണെന്നും ആര്‍സിബി നായക സ്ഥാനത്തുനിന്ന് നീക്കണമെന്നും നിരവധി ആരാധകര്‍ ആവശ്യപ്പെടുന്നു. ആരാണ് നായകനെന്ന് താന്‍ അവര്‍ക്ക് പറഞ്ഞുതരാം. ഒരു പെയിന്റിംഗ് തൂക്കിയിടുന്ന ആണി മാത്രമാണ് നായകന്‍. ആളുകള്‍ എപ്പോഴും പെയിന്റിംഗിനെ പ്രശംസിക്കും. ആണിയെ പ്രശംസിക്കില്ല. കോലി മോശം നായകനാണെങ്കില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും ആകാശ് ചോപ്ര ചോദിച്ചു.

കോലി ഇന്ത്യയെ നയിക്കുമ്പോള്‍ അയാളുടെ ടീം കൊള്ളാമെന്ന് ഏവരും പറയുന്നു. എന്നാല്‍ ആര്‍സിബി തോല്‍ക്കുമ്പോള്‍ നായകന്‍ മോശമാണെന്ന് പറയുന്നു. എന്റെ കാഴ്ചപ്പാടില്‍ കോലി മോശം നായകനല്ല. എന്നാല്‍ ഒരു മോശം ടീമിന്റെ നായകനാണ് അയാള്‍. അതിനാല്‍ കോലിയുടെ കാര്യത്തില്‍ തനിക്ക് ആശങ്കകളില്ല. കോലിയെ ആര്‍സിബി നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് താന്‍ പറയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

pathram:
Leave a Comment