നന്നായി കളിക്കുന്ന ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയ്ന്ന് ബെന്‍ സ്‌റ്റോക്‌സ് പറയുന്നു

ജയ്പൂര്‍: ഐപിഎല്ലിലൂടെ ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, പാണ്ഡ്യ സഹോദരന്മാര്‍, നിതീഷ് റാണ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. നന്നായി കളിക്കുന്ന ഇപ്പോഴത്തെ യുവതാരങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സ് അത്തരമൊരു ശ്രമം നടത്തിയിരിക്കുകയാണ്.
മൂന്ന് താരങ്ങളെയാണ് സ്‌റ്റോക്‌സ് തെരഞ്ഞെടുത്തത്. അതില്‍ രണ്ട് പേര്‍ രാജസ്ഥാന്റെ തന്നെ താരങ്ങളാണ്. മലയാളി താരം സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നീ സഹതാരങ്ങളെയാണ് സ്‌റ്റോക്‌സ് തെരഞ്ഞെടുത്തത്. മൂന്നാമന്‍ ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായാണ്. ട്വിറ്ററിലാണ് സ്‌റ്റോക്‌സ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സീസണില്‍ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ താരമാണ് സഞ്ജു. പൃഥ്വിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 99 റണ്‍സ് നേടിയിരുന്നു. ആര്‍സിബിക്കെതിരെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് ത്രിപാഠി പുറത്തെടുത്തത്. സ്‌റ്റോക്‌സിന്റെ ട്വീറ്റ് ഇങ്ങനെ.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സാം ബില്ലിങ്‌സിന് മറ്റൊരു അഭിപ്രായമാണുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറും ഡല്‍ഹി കാപിറ്റല്‍സ് താരവുമായ ഋഷഭ് പന്താണ് ബില്ലിങ്‌സിന്റെ അഭിപ്രായത്തില്‍ കേമന്‍.

pathram:
Related Post
Leave a Comment