ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സലിം കുമാര്‍ അവതരിപ്പിക്കുന്ന മേസ്തിരി പാഞ്ചിക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. സംയുക്തമേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. നാദിര്‍ഷയാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ഏപ്രില്‍ 25 ന് ചിത്രം തീയേറ്ററുകളില്‍ എത്തും

pathram:
Related Post
Leave a Comment