ലോകകപ്പ് സെലക്ഷന്‍ : നിര്‍ദ്ദേശവുമായി രോഹിത്ത് ശര്‍മ്മ

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കേണ്ടത് ഐ പി എല്ലിലെ പ്രകടനം നോക്കിയാവരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശ!ര്‍മ്മ. കളിക്കാരുടെ കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രകടനവും വിലയിരുത്തിയാവണം ടീം തിരഞ്ഞെടുപ്പെന്നും രോഹിത് പറഞ്ഞു.
ഐപിഎല്ലിലെ പ്രകടനം സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടാവും. പക്ഷേ, രാജ്യാന്തര തലത്തിലെ മികവ് തന്നെ ആയിരിക്കും പ്രധാനമായും പരിഗണിക്കുക. ട്വന്റി 20യിലെ മികവ് മാത്രം പരിഗണിച്ച് ഏകദിന ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാനാവില്ല. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ മാത്രമാണ്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ടീമിന്റെ ആവശ്യവും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ്. വരണ്ട കലാവസ്ഥയാണെങ്കില്‍ ഒരു സ്പിന്നറെയോ, സീമിംഗ് സാഹചര്യങ്ങളാണെങ്കില്‍ ഒറു പേസറെയോ, മധ്യനിര ബാറ്റ്‌സ്മാനെയോ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏത് കളിക്കാരനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് ക്യാപ്റ്റന്റെ നിര്‍ദേശം കൂടി പരിഗണിച്ചാവും. കാരണം റിസര്‍വ് താരങ്ങള്‍ ആരായിരിക്കണമെന്നതിനെക്കുറിച്ച് ക്യാപ്റ്റന് നല്ല ധാരണയുണ്ടാവും.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഏറക്കുറെ തീരുമാനിച്ചുകഴിഞ്ഞു. ഒന്നോരണ്ടോ സ്ഥാനങ്ങളില്‍ മത്രമേ തീരുമാനം എടുക്കാനുള്ളൂ എന്നും രോഹിത് പറഞ്ഞു. മേയ് മുപ്പതിനാണ് ലോകകപ്പിന് തുടക്കമാവുക.

pathram:
Related Post
Leave a Comment