ഇന്നെങ്കിലും ജയിക്കുമോ..? കോഹ്ലിയും സംഘവും ഇന്ന് കൊല്‍ക്കയത്തയോട് ഏറ്റുമുട്ടും

ആദ്യജയം ലക്ഷ്യമിട്ട് ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരുവിലാണ് മത്സരം. തൊട്ടതെല്ലാം പിഴച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏകടീം. വിരാട് കോലിയും സംഘവും ആദ്യ ജയത്തിനായി ഇറങ്ങുമ്പോള്‍ മുന്നിലുള്ളത് കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

കടലാസിലെ കരുത്ത് കളത്തില്‍ പുറത്തെടുക്കാനാവാത്തതാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാര്‍ഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‌വേന്ദ്ര ചാഹലില്‍ അവസാനിക്കുന്നു.

മൂന്ന് കളിയില്‍ രണ്ടിലും ജയിച്ച കൊല്‍ക്കത്ത ഡല്‍ഹിയോട് കീഴടങ്ങിയത് സൂപ്പര്‍ ഓവറില്‍. കൂറ്റനടികളുമായി ആന്ദ്രേ റസലും നങ്കൂരമിടുന്ന നിതീഷ് റാണയും മികച്ച ഫോമില്‍. റോബിന്‍ ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍കൂടി ചേരുന്‌പോള്‍ ബാറ്റിംഗ് ശക്തം. സുനില്‍ നരൈന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് ത്രയത്തിലാണ് ബൗളിംഗ് പ്രതീക്ഷ. മലയാളി പേസര്‍ സന്ദീപ് വാര്യരാണ് നൈറ്റ് റൈഡേഴ്‌സിലെ മലയാളി സാന്നിധ്യം. കൊല്‍ക്കത്തയും ബാംഗ്ലൂരും ഏറ്റുമുട്ടിയത് 23കളിയില്‍. കൊല്‍ക്കത്ത 14ലും ബാംഗ്ലൂര്‍ ഒന്‍പതിലും ജയിച്ചു.

pathram:
Related Post
Leave a Comment