നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കാട്ടുതീ പടരുന്നു; ഹെക്റ്റര്‍ കണക്കിന് വനമേഖല കത്തിനശിച്ചു

മൂന്നാര്‍: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ രണ്ടു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി.

കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൈയേറ്റങ്ങള്‍ കെണ്ട് വിവാദമായ 58-ാം ബ്ലോക്കില്‍ നിന്ന് രണ്ടുകിലേമീറ്റര്‍ മാറിയുള്ള കടവരിയിലാണ് കാട്ടുതീ നാശം വിതച്ചത്.

മാന്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ വ്യവസ്ഥയാണ് കാട്ടുതീയെ തുടര്‍ന്ന് കത്തിനശിച്ചത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ തീര്‍ക്കുക എന്ന പ്രതിരോധം മാത്രമാണ് വനംവകുപ്പ് നടത്തുന്നത്. വനമേഖലകളില്‍ തീ അണയാതെ കത്തുകയാണ്.

pathram:
Leave a Comment