യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക്

ദുബായ്: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം.

മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാര്‍ക്ക് യു എ ഇ പ്രസിഡന്റ് നല്‍കുന്ന പരമോന്നത ആദരമാണ് സായിദ് മെഡല്‍ . യു.എ.ഇ യുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനകളുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ഇന്ത്യ-യു എ ഇ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് മഹത്തരമാണ് എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി രണ്ട് തവണ യു എ ഇ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു തവണ ഇന്ത്യയും സന്ദര്‍ശിച്ചു.

pathram:
Related Post
Leave a Comment