ഹര്‍ദിക് പാണ്ഡ്യയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ട ധോണിയുടെ ഭാവം…

ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലും കണ്ടു ഒരു ഹെലികോപ്റ്റര്‍ ഷോട്ട്. പക്ഷേ അത് ചെയ്തത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ പേരുകേട്ട ധോണിയുടേതായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ധോണിയെ കാഴ്ചക്കാരനാക്കി അത് കളിച്ചതാകട്ടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയും.

മത്സരത്തിന്റെ അവസാന രണ്ടോവറില്‍ 45 റണ്‍സടിച്ച പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. ബ്രാവോ എറിഞ്ഞ ഇരുപതാം ഓവറില്‍ യോര്‍ക്കര്‍ ലെംഗ്തിലെത്തിയ പന്താണ് പാണ്ഡ്യ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സറിന് പറത്തിയത്. ആ ഷോട്ട് കണ്ട് ധോണി തന്നെ അഭിനന്ദിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് മത്സരശേഷം പാണ്ഡ്യ പറഞ്ഞു.

എന്നാല്‍ പാണ്ഡ്യയുടെ ഹെലികോപ്റ്റര്‍ കണ്ട ധോണിയുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളുമില്ലായിരുന്നു. എട്ടു പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡ്യ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും പറത്തി. മത്സരത്തില്‍ 37 റണ്‍സിന് ചെന്നൈയെ കീഴടക്കിയ മുംബൈ ഐപിഎല്ലില്‍ 100 ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കി.

pathram:
Related Post
Leave a Comment