സണ്ണി ലിയോണിനൊപ്പം കോഹ്ലി..? വീഡിയോ വൈറലാകുന്നു..!!!

ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി നടന്നു പോകുന്നത് പോലെയാണ് വീഡിയോ. വിരാട് തന്നെയോ എന്നത് സംശയത്തോടെയാണ് ആരാധകര്‍ നോക്കിയത്. വിരാട് കോഹ്ലിയുമായി വളരെയധികം സാദൃശ്യം തോന്നുന്ന മുഖമുള്ള ഒരു വ്യക്തിയാണ് സണ്ണിക്കൊപ്പം എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് കയ്യിലേന്തി നടക്കുന്നത്.

അതേസമയം സണ്ണി ലിയോണിനൊപ്പം കോഹ്ലിയല്ല, സണ്ണിയുടെ മാനേജര്‍ സണ്ണി രജനിയാണെന്നും വാദങ്ങളുണ്ട്. സണ്ണിയുടെ മാനേജര്‍ക്ക് വിരാടിന്റെ മുഖഛായുണ്ടെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല, വീഡിയോ എടുത്ത് വൈറലാക്കിയതിനും തന്നെ വിരാട് കോഹ്ലിയുമായി ഉപമിച്ചതിനും വൈറല്‍ ഭയനിയോട് സണ്ണി രജനി പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

pathram:
Related Post
Leave a Comment