തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അനുകൂല പേജുകള്‍ ഫെയ്‌സ്ബുക്ക് നിക്കം ചെയ്തു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക് നയങ്ങള്‍ മറികടന്നതിന്റെ പേരില്‍ നിരവധി പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകളാണ് ഫെയ്‌സ്ബുക് നീക്കം ചെയ്തു. ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മാറ്റിയത്.
അതേസമയം, ഔദ്യോഗിക പേജുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കോണ്‍ഗ്രസ് പ്രതികരിച്ചു. ഫെയ്‌സ്ബുക് നയങ്ങള്‍ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തില്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവ നീക്കം ചെയ്യുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നഥാനിയേല്‍ ഗ്ലെയ്ച്ചര്‍ പറഞ്ഞു. ‘ഒത്തുചേര്‍ന്നുളള വിശ്വസനീയമല്ലാത്ത ഇടപെടലുകള്‍’ നടത്തിയെന്നാണ് വിശദീകരണം. ഇന്ത്യന്‍ ഐടി മേഖലയിലെ കമ്പനിയുമായി ബന്ധപ്പെട്ട കമ്പനിയുടെ 15 പേജുകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. ഇതിനൊപ്പം പാക്കിസ്ഥാനില്‍ ഉത്ഭവിച്ച 103 പേജുകളും ഗ്രൂപ്പുകളും നീക്കം ചെയ്തിട്ടുണ്ട്.ബിജെപിയുടെ മൊബൈല്‍ ആപ്പിനെ പിന്തുണയ്ക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയുടെ അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഫെയ്‌സ്ബുക് നയങ്ങള്‍ മറികടന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്ന് ഗ്ലെയ്ച്ചര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരത്തില്‍ പേജുകള്‍ നീക്കം ചെയ്യുന്നത് ഫെയ്‌സ്ബുക് ദുരുപയോഗം ചെയ്യാതിരിക്കാനാണ് എന്നാണു വിലയിരുത്തല്‍.

pathram:
Related Post
Leave a Comment