വയനാട്ടില്‍ രാഹുലിനെതിരേ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനിച്ചു. രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃശ്‌സൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത മത്സരിക്കുമെന്നാണ് സൂചന.

pathram:
Related Post
Leave a Comment