വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു

ജയ്പൂര്‍: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ സിരോഹിയില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സോവിയറ്റ് ഭരണകാലത്ത് 1980കളിലാണ് മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 27 പങ്കെടുത്തിട്ടുണ്ട്.

pathram:
Related Post
Leave a Comment