ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദറില്‍ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍ പെടാത്ത 10 കോടി രൂപ പിടിച്ചെടുത്തു. ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദര്‍ ആന്റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബിഷപ്പിന്റെ അടുത്ത സഹായിയായ വൈദികനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കും എന്നാണ് പോലീസ് വിശദമാക്കുന്നത്. ദില്ലിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.

ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റര്‍ ഓഫീസില്‍ റെയ്ഡ് നടത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്തിരിക്കുന്നവരില്‍ ഒരു സ്ത്രീയും മുംബൈ സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

pathram:
Leave a Comment