തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ട്വീറ്റിനെതിരെ എറണാകുളത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. തോപ്പും പടി, സൗദി കടപ്പുറത്താണ് പ്രതിഷേധം നടന്നത്. മത്സ്യ തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ട്വിറ്ററില്‍ കുറിച്ച വാക്കുകള് വിവാദമായിരുന്നു. ‘മീന്‍ മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് ലഭിച്ചതെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്ക് പോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഓക്കാനം വരുന്ന എന്ന അര്‍ത്ഥം വരുന്ന squeamishly വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെക്കുറിച്ചാണ് ആക്ഷേപമുയരുന്നത്.
Leave a Comment