അമിത വേഗത; സച്ചിനെ പൊലീസ് പിടിച്ചു..!!!

മുന്‍പ് സച്ചിന്‍ കേരളത്തില്‍ വന്നപ്പോള്‍, ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകനോട് ഹെല്‍മറ്റ് വയ്ക്കണമെന്ന് ഉപദേശിക്കുന്ന സച്ചിന്റെ വീഡിയോ ഏറെ കൈയ്യടി നേടിയതാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏവരും ഏറ്റെടുത്തു. അങ്ങനെ നിയമങ്ങള്‍ പാലിക്കുന്ന സച്ചിനെ അപ്പോള്‍ അമിത വേഗത്തിന് പൊലീസ് പിടിച്ചാലോ? അങ്ങനെ പെട്ടെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവം സത്യമാണ്.

സച്ചിന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. യുട്യൂബിലെ തന്റെ അക്കൗണ്ടിലൂടെ തന്നെ പൊലീസ് പിടിച്ച കഥ സച്ചിന്‍ വെളിപ്പെടുത്തുകയായിരുന്നു. 1992ലാണ് സംഭവം. അന്ന് ലണ്ടനില്‍ യോക്ഷെയര്‍ ടീമിന് വേണ്ടി സച്ചിന്‍ കൗണ്ടി കളിക്കുകയാണ്. അന്ന് ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്ഷെയറിലേക്ക് സച്ചിന്‍ തിരിച്ചു പോവുകയായിരുന്നു.

ഇതിനിടെയാണ് താരത്തെ പൊലീസ് പിടിച്ചത്. കൂടുതല്‍ സുരക്ഷിതമാണെല്ലോ എന്ന് വിചാരിച്ച് സച്ചിന്‍ പൊലീസിന്റെ പിറകെ പോവുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗം എടുത്തത്. 50 മൈല്‍ വേഗം വാഹനം ഓടിക്കാന്‍ പൊലീസ് പറഞ്ഞു. എന്നാല്‍, അത് മനസിലാകാതെ വേഗതയില്‍ വാഹനമോടിച്ച സച്ചിനെ പൊലീസ് തടയുകയായിരുന്നു. പിന്നീട് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്ഷെയറുകാരനല്ലാത്തയാളാണ് എന്ന് അറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നുവെന്നും സച്ചിന്‍ പറയുന്നു.

pathram:
Related Post
Leave a Comment