‘ചേച്ചി ഐ ലവ് യു, എന്നെ കെട്ടാമോ? ‘ എന്ന് ചോദിച്ച ആരാധകന് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് വന്ന ആരാധകരുടെ കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ’ എന്ന് ചോദിച്ച ആരാധകന് ‘വീട്ടിലെ അഡ്രസ്സ് ഇങ്ങുതന്നെ’ എന്നാണ് താരം മറുപടി നല്‍കിയത്.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മെഹറുനീസ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

pathram:
Related Post
Leave a Comment