ഐപിഎല്‍ 12ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ യുവി, 35 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യുവിയുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. മത്സരശേഷം യുവരാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സംസാരിച്ചിരുന്നുവെന്നും സമയമാകുമ്പോള്‍ താന്‍ കളി നിര്‍ത്തുമെന്നുമായിരുന്നു യുവിയുടെ മറുപടി.
സച്ചിനും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ്. സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂറച്ചുകൂടി തനിക്ക് എളുപ്പമായെന്നും യുവി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകടനമികവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. താന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നത് കൊണ്ടാണ് കളിക്കാന്‍ തുടങ്ങിയത്. അതങ്ങനെ തന്നെയായിരിക്കും. എന്ന് വരെ തനിക്ക് കളി ആസ്വദിക്കാന്‍ കഴിയുമോ അന്ന് വരെ താന്‍ ക്രിക്കറ്റ് കളത്തിലുണ്ടാകുമെന്നും യുവി വ്യക്തമാക്കി.
Leave a Comment