കളിയ്ക്കിടെ വീണ് ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് ; ആരാധകര്‍ ആശങ്കയില്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്. ലോകകപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ ബുംറയുടെ ഈ അപ്രതീക്ഷിത പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ബുംറയുടെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തിനുണ്ടാകുമെന്നും മുംബൈ മാനേജ്‌മെന്റ് അറിയിച്ചു.

ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ ഡല്‍ഹി താരം അടിച്ച പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ബുംറയ്ക്ക് പരിക്കേറ്റത്.. തോളിന് പരിക്കേറ്റ ബുംറ വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ കിടക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment