ബൂമ്ര ഐപിഎല്ലില്‍ കളിക്കുന്നത് തിരിച്ചടിയാകുമോ..?

ഐപിഎല്‍ മത്സരങ്ങളില്‍ ജസ്പ്രിത് ബൂമ്ര കളിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യ ലോകകപ്പിലേക്ക് കരുതി വച്ചിരിക്കുന്ന വജ്രായുധമാണ് ബൂമ്ര. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്ന ഒന്നാന്തരം പേസ് ബൗളര്‍. അതുകൊണ്ടുതന്നെ ബൂമ്രയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കരുത്താണ് ജസ്പ്രിത് ബൂമ്ര. എന്നാല്‍ തന്റെ എല്ലാ കരുത്തും പുറത്തെടുക്കുന്ന കളി കാഴ്ചവയ്ക്കാന്‍ ബൂമ്രയെ അനുവദിക്കണമോ എന്നത് മുംബൈ ഇന്ത്യന്‍സിനെ കുഴക്കുന്ന ഒരു വിഷയമാണ്. ശരീരം മുഴുവന്‍ ചലിപ്പിച്ച് പന്തെറിയുന്ന ബൂമ്രയ്ക്ക് വര്‍ക്ക് ലോഡ് കൂടുതലായി ക്ഷീണിതനാവുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ ലോകകപ്പില്‍ കളിക്കാന്‍ ബുദ്ധിമുട്ടാകും.

ഐ പി എല്ലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് എല്ലാവരും ബൂമ്രയ്ക്ക് നല്‍കുന്ന ഉപദേശം. എന്നാല്‍ ഐ പി എല്‍ കളി തുടങ്ങിക്കഴിയുമ്‌ബോള്‍ അതിന്റെ ആവേശത്തില്‍ ബൂമ്ര എല്ലാം മറക്കുമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം ആരോഗ്യം നോക്കണമെന്നും പരിക്ക് വരാതെ കളിക്കുന്ന കാര്യം ശ്രദ്ധിക്കണമെന്നും പ്രത്യേക നിര്‍ദേശം ക്യാപ്റ്റന്‍ വിരാട് കോഹ്ലി നല്‍കിയരനുന്നു. കോഹ്ലിയെ ഇക്കാര്യത്തില്‍ പിന്തുണച്ച് പ്രമുഖ താരങ്ങളും രംഗത്തെത്തി.

pathram:
Related Post
Leave a Comment