പാക്കിസ്ഥാന്റെ ‘കലിപ്പ്’ മാറിയില്ല; ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല

ഐപിഎല്‍ 2019 സീസണിലെ മത്സരങ്ങളുടെ സംപ്രേക്ഷണം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ പുതിയ സീസണിന് ആവേശത്തുടക്കം.

സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പ്രതികാരനടപടിയായാണ് പാക്കിസ്ഥാന്‍ ഐപിഎല്‍ ബഹിഷ്‌കരിക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പിഎസ്എല്ലിന്റെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇടയ്ക്ക്‌വെച്ചാണ് നിര്‍ത്തിയത്. പിഎസ്എല്ലിന്റെ ഇന്ത്യന്‍ സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ഐഎംജി റിലയന്‍സും കരാറില്‍ നിന്ന് പിന്മാറിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഇത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐപിഎല്‍ സംപ്രേക്ഷണം പാക്കിസ്ഥാനില്‍ നിരോധിക്കുന്നതെന്ന് ചൗധരി വ്യക്തമാക്കി. അതേസമയം സ്‌പോര്‍ട്‌സിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കാന്‍ താത്പര്യമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment