കോളെജ് അടയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കടിച്ച് വിട ചൊല്ലല്‍..!!! ഒടുവില്‍ കടിയേറ്റ പെണ്‍കുട്ടി ചെയ്തത്…

മധ്യവേനലവധിക്ക് കോളജ് അടച്ചപ്പോള്‍ പരസ്പരം കടിച്ച് വിദ്യാര്‍ഥികളുടെ യാത്ര പറയല്‍.. ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്. കൊട്ടിയം എസ്എന്‍ പോളിടെക്‌നിക് കോളജിലാണു സംഭവം. കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ കൈയില്‍ കടിച്ചത്. കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്.

വേനലവധിയുമായി ബന്ധപ്പെട്ട് കോളജ് അടയ്ക്കുന്ന ദിവസം വ്യത്യസ്തമായി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ പരസ്പരം കടിച്ചത്. ബുധന്‍ വൈകിട്ട് 4.30നായിരുന്നു കോളജിലെ വിചിത്രമായ ഈ ആഘോഷം. മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥികള്‍ അവരുടെ ക്ലാസിലെ വിദ്യാര്‍ഥിനികളുടെ കൈയിലാണു കടിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിനികളെയും തടഞ്ഞു നിര്‍ത്തി കൈയില്‍ കടിച്ചു.

ഇതു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചോദ്യം ചെയ്തു. പരാതിയുമായി വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൊട്ടിയം പൊലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. വിദ്യാര്‍ഥിനിയുടെ കയ്യില്‍ കടിച്ചെന്നു പറയുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ഥി സംഭവത്തിനു ശേഷം ഒളിവില്‍ പോയി. കുറ്റക്കാരനായ വിദ്യാര്‍ഥിയെ കോളജില്‍ നിന്നു പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

pathram:
Related Post
Leave a Comment