ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമില്‍ 8 മലയാളി താരങ്ങള്‍

ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പി കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, എം പി ജാബിര്‍, പി യു ചിത്ര, ജിസ്ന മാത്യു, വി കെ വിസ്മയ എന്നിവര്‍ ഇടംപിടിച്ചു. 1500, 800 മീറ്ററുകളില്‍ ജിന്‍സണ്‍ മത്സരിക്കും.

ഇരുപത്തിയഞ്ച് പുരുഷന്‍മാരും 26 വനിതകളുമടക്കം ടീമില്‍ 51 താരങ്ങളാണുള്ളത്. നാല് പാദങ്ങളിലായി നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രിയിലെയും പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തത്. നീരജ് ചോപ്ര, ആരോക്യ രാജീവ്, ഹിമ ദാസ്, ദ്യുതീ ചന്ദ്, തുടങ്ങിയവരും ടീമിലുണ്ട്. അടുത്തമാസം 21 മുതല്‍ 24 വരെ ദോഹയിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് നടക്കുക.

pathram:
Related Post
Leave a Comment