അവന്‍ പഠിച്ച കള്ളനാണ്..!!! ലൂസിഫര്‍ ട്രെയിലര്‍ വീഡിയോ കാണാം..

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

സ്റ്റീഫന്‍ നെടുംപളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിവേക് ഒബ്‌റോയി വില്ലനാകുന്നു. മഞ്ജു വാരിയരാണ് നായിക. മഞ്ജുവിന്റെ സഹോദരനായി ടൊവിനോ തോമസ് അഭിനയിക്കുന്നു. ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ, നൈല ഉഷ, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

pathram:
Related Post
Leave a Comment