ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സച്ചിന്‍

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിക്കു പിന്നാലെ ഐ.പി.എല്ലിനു തൊട്ടുമുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പിനു മുന്‍പുള്ള തയ്യാറെടുപ്പ് ഓരോ കളിക്കാരനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ജോലിഭാരം നിയന്ത്രിക്കുന്ന കാര്യവും വ്യത്യസ്തമായിരിക്കുമെന്ന് സച്ചിന്‍ പി.ടി.ഐയോട് പ്രതികരിച്ചു.

തങ്ങളുടെ ജോലി ഭാരം എത്രയുണ്ടെന്ന് വിലയിരുത്തി അത് നിയന്ത്രിക്കേണ്ടത് ഓരോ കളിക്കാരന്റെയും ചുമതലയാണെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകളോട് സച്ചിന്‍ യോജിച്ചു.

തുടര്‍ച്ചയായി കളിക്കണോ അതോ വിശ്രമം എടുക്കണോ എന്ന കാര്യം ഓരോ കളിക്കാരനും ബുദ്ധിപൂര്‍വം വിലയിരുത്തി സ്വയം തീരുമാനിക്കണമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഐ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോലി രംഗത്തെത്തിയിരുന്നത്. ലോകകപ്പിനു മുന്‍പ് കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്നാണ് കോലി പറഞ്ഞത്.

pathram:
Related Post
Leave a Comment