ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി അറിയിച്ചു. ആവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ശക്തമായിരുന്നു.

പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളിലും കടുത്ത അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനെ കളിച്ച് തോല്‍പിച്ചാണ് പ്രതികാരം ചെയ്യേണ്ടതെന്നും മത്സരം ഉപേക്ഷിച്ച് എന്തിന് അവര്‍ക്ക് രണ്ട് പോയിന്റ് വെറുതെ കൊടുക്കണമെന്നും സുനില്‍ ഗാവസ്‌കര്‍ ചോദിക്കുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ കായിക രംഗത്ത് ഒരു ബന്ധവും പാടില്ലെന്ന നിലപാടുള്ള താരങ്ങളും അഭിപ്രായവുമായി രംഗത്തെത്തി.

pathram:
Related Post
Leave a Comment