രക്ഷിച്ചതിന് ജ്യേഷ്ഠന് നന്ദി പറഞ്ഞ് അനില്‍ അംബാനി

ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്സണിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി പറഞ്ഞ ദിവസം അവസാനിക്കാനിരിക്കെ 462 കോടി രൂപ അനില്‍ അംബാനി കെട്ടിവച്ചിരുന്നു. ജയില്‍ ശിക്ഷയയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ഭീമന്‍ തുക റിലയന്‍സ് കെട്ടിവയ്ക്കാന്‍ തയ്യാറായത്.

പണം നല്‍കിയതിനും തന്നെ ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷിച്ചതിനും മൂത്ത സഹോദരനും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിക്ക് നന്ദി പറയുകയാണ് അനില്‍. മൂത്ത ജേഷ്ഠന്‍ മുകേഷ് അംബാനിയോടും അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയോടും തന്റെ ആത്മാര്‍ത്ഥമായ നന്ദി പറഞ്ഞുകൊണ്ട് അനില്‍ അംബാനി രംഗത്തുവന്നിരുന്നു.

‘എന്റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്റെ സഹോദരന്‍ മുകേഷ് നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്നും കാണിച്ചുതന്നു. ഞാനും എന്റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും ഭാവിയിലും. നിങ്ങള്‍ നിങ്ങളുടെ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു’ – അനിലിന്റെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള അഭിപ്രായവിത്യാസം ഏറെ നാളുകളായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ സംഭവത്തിലൂടെ ഇരുവരുടേയും ഇടയിലെ മഞ്ഞുരുകിയോ എന്നാണ് എല്ലാവരും നോക്കുന്നത്.

pathram:
Leave a Comment