മുംബൈ: എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി. 118ാം മിനിറ്റില്‍ ഗോള്‍ നേടിയ രാഹുല്‍ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോര്‍ണറില്‍ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോള്‍ കീപ്പര്‍ നവീന്‍ കുമാര്‍ പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നവീന്റെ കയ്യില്‍ തട്ടിയ പന്ത് പോസ്റ്റില്‍ ഇടിച്ചശേഷമാണ് ഗോവന്‍ ഗോള്‍ വല കുലുക്കിയത്. ബെംഗളൂരു എഫ്.സിയുടെ ചരിത്രത്തിലേക്കായിരുന്നു ആ ഗോള്‍.
Leave a Comment