പ്രചാരണത്തിരക്കിനിടെ മകന്റെ വിവാഹനിശ്ചയത്തിനും സമയം കണ്ടെത്തി പി. ജയരാജന്‍

കൂത്തുപറമ്പ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയില്‍ മകന്റെ വിവാഹത്തിന് മുഹൂര്‍ത്തംകുറിച്ച് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്‍. രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് വിവാഹം. ഞായറാഴ്ചനടന്ന മുഹൂര്‍ത്തംകുറിക്കല്‍ ചടങ്ങില്‍ അച്ഛന്റെ ഉത്തരവാദിത്വത്തോടെ അദ്ദേഹം നിറഞ്ഞുനിന്നു.

ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു. ഇരുകുടുംബങ്ങളും നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചെങ്കിലും വിവാഹത്തിന് നാള്‍ കുറിച്ചിരുന്നില്ല.

ഞായറാഴ്ച കൂത്തുപറമ്പ് മണ്ഡലത്തില്‍ പര്യടനത്തിലായിരുന്നു ജയരാജന്‍. അവിടെനിന്നാണ് ചടങ്ങിനെത്തിയത്. സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ജൂണില്‍ നടത്താനാണ് തീരുമാനം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment