രണ്ടാമൂഴം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് വീണ്ടും തിരിച്ചടി

കോഴിക്കോട്: രണ്ടാമൂഴം ചിത്രത്തിന്റെ തിരക്കഥ വേണമെന്ന ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് തള്ളിയത്. അതിനാല്‍ തന്നെ എം.ടി.യുടെ തിരക്കഥ ഉപയോഗിക്കരുതെന്ന് ഉത്തരവ് നിലനില്‍ക്കും.

തിരക്കഥ നല്‍കിയ ശേഷവും ചിത്രീകരണം തുടങ്ങാത്തതിനെതുടര്‍ന്നാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയൈ സമീപിച്ചത്. മധ്യസ്ഥനിലൂടെ പ്രശ്‌നപരിഹാരം കാണുമെന്നായിരുന്നു ശ്രീകുമാരമേനോന്റെ ആവശ്യം.

നേരത്തെ ഈ ആവശ്യം കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു. എംടിയുടെ പരാതിയെത്തുടര്‍ന്ന് തിരക്കഥ ഉപയോഗിച്ചുള്ള ചിത്രീകരണം തുടങ്ങുന്നതില്‍ നിന്നും സംവിധായകനെതിരെയും നിര്‍മ്മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

pathram:
Related Post
Leave a Comment