ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം ഇതാണെന്ന കോഹ്ലിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. ഈ പ്ലേയിങ് ഇലവന്‍ ഒരു തരത്തിലും ഇന്ത്യയ്ക്ക് ലോകകപ്പില്‍ സാധ്യത തരില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. ‘ഇതുപോലൊരു ടീമിനെയാവും ലോക കപ്പില്‍ നമ്മള്‍ ഇറക്കുക. ഈ ടീമില്‍ സ്ഥിരത നേടുവാനായിട്ടുണ്ട്. ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് ഇലവന്‍ ഇതാണ്. അഞ്ചാം ഏകദിനത്തിന് മുന്‍പായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
എന്നാല്‍ ‘ഈ പ്ലേയിങ് ഇലവനെ കുറിച്ച് എനിക്ക് സംശയം ഒന്നുമില്ല. എന്നാല്‍ ഇതാണ് ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് ഇലവന്‍ എന്ന് ഞാന്‍ പറയില്ല. നമുക്ക് വിശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഈ ടീം. എംഎസ് ധോനി ഈ ടീമിലേക്ക് എത്തിയാല്‍ പോലും ശക്തമാകില്ല ഈ സംഘം. ബാറ്റിങ് ഡെപ്ത് ഇല്ലാത്തതാണ് ഈ സംഘം.’ ഗംഭീര്‍ പറഞ്ഞു.
പ്ലേയിങ് ഇലവനില്‍ നമുക്ക് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുടെ ലോക കപ്പ് ടീമിന് രൂപമായി കഴിഞ്ഞു എന്നാണ് കോഹ് ലി പറയുന്നത്. കോമ്ബിനേഷനുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ഒരു മാറ്റം മാത്രമാണ് ഉണ്ടാവുക. ഹര്‍ദിക് പാണ്ഡ്യ എത്തുമ്ബോള്‍ ബാറ്റിങ്ങില്‍ കൂടുതള്‍ ശക്തി ലഭിക്കുകയും, ബൗളിങ് ഓപ്ഷനില്‍ ഉത്തരമാവുകയും ചെയ്യും എന്നായിരുന്നു കോഹ് ലി ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിന് ശേഷം പറഞ്ഞത്.
Leave a Comment