ശബരിമല ഡ്യൂട്ടിക്കിടെ മദ്യലഹരിയില്‍ എത്തിയ പോലീസുകാര്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി. നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന ദമ്പതികളെ ഭക്ഷണം വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ ദമ്പതികള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി
നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മര്‍ദ്ദനമേറ്റത്. എംഎസ്പി ക്യാമ്പിലെ എഎസ്‌ഐമാരായ അരുണ്‍ കുമാര്‍, അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ അച്ചന്‍കുഞ്ഞിനെയും ഭാര്യയെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
അച്ചന്‍കുഞ്ഞിന്റെ കഴുത്തിനു പിന്‍ഭാഗത്താണ് മര്‍ദനമേറ്റത്. ആക്രമം നടത്തിയ പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം.
പരിക്കേറ്റ അച്ചന്‍ കുഞ്ഞും ഭാര്യയയും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റെന്ന പരാതിയുമായി നിലയ്ക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലന്ന ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദമ്പതികള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നു നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
Leave a Comment