ലേലം 2 ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷും

കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു ലേലം. ലേലത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ലേലത്തിന്റെ രണ്ടാം ഭാഗം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപി തന്നെയാണ് ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ഗോകുല്‍ സുരേഷും അഭിനയിക്കുമെന്ന് പറഞ്ഞത്. ഗോകുലിന് ചെറുപ്പം മുതലേ ഉള്ളൊരു ആഗ്രഹമാണിത്. ചെറുപ്പത്തില്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു.ഇപ്പോള്‍ അവന്റെ ആഗ്രഹം സ്‌ക്രീനില്‍ സാക്ഷാത്ക്കരിക്കുകയാണ്. സുരേഷ് ഗോപി പറഞ്ഞു.

pathram:
Related Post
Leave a Comment