ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തേടി അവിശ്വസനീയ റെക്കോഡ്. 2017 മുതല്‍ നേടിയ ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ 4 രാജ്യങ്ങളെയാണ് കോഹ്ലി ഒറ്റയ്ക്ക് മറികടന്നിരിക്കുന്നത്.
2017 മുതല്‍ ഇതുവരെ 15 സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. ഈ കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകളുടെ മൊത്തം കളിക്കാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല.
പാകിസ്ഥാന്‍ താരങ്ങളെല്ലാവരും കൂടി 14 സെഞ്ച്വറികളാണ് ഈ സമയത്ത് നേടിയത്. ബംഗ്ലാദേശ് ടീം 13 സെഞ്ചുറിയും വെസ്റ്റിന്‍ഡീസ് ടീം 12 സെഞ്ച്വറിയും ശ്രീലങ്കന്‍ ടീം 10 സെഞ്ച്വറിയുമാണ് ആകെ സ്വന്തമാക്കാനായത്.
അതേസമയം 2017 ന്റെ തുടക്കം മുതല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മ്മാറ്റുകളില്‍ നിന്നുമായി 25 സെഞ്ച്വറികള്‍ കോഹ്ലി അടിച്ചു കൂട്ടിയിട്ടുണ്ട്. ഈ കണക്കുകൂടി ചേരുകയാണെങ്കില്‍ കോഹ്ലിയെ ഒറ്റയ്ക്ക് ഒരു ലോക ടീമായി പ്രഖ്യാപിക്കേണ്ടി വരും!. ഏകദിന കരിയറിലെ കോഹ്ലിയുടെ നാല്‍പ്പത്തിയൊന്നാം സെഞ്ചുറിയായിരുന്നു റാഞ്ചിയില്‍ നേടിയത്.
Leave a Comment