മലപ്പുറത്ത് വെടിക്കെട്ട് അപകടം

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

pathram:
Related Post
Leave a Comment