കൊച്ചിയെ കറാച്ചിയെന്ന് വിളിച്ച് പ്രധാനമന്ത്രി

പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി. അടുത്ത കാലത്തായി മനസ്സ് മുഴുവനും അയല്‍രാജ്യമാണെന്ന് തമാശ രൂപേണ പറഞ്ഞാണ് തന്റെ നാക്കുപിഴവിനെ മോദി രസകരമായി കൈകാര്യം ചെയ്തത്. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴ സംഭവിച്ചത്.

‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചു വരേണ്ട ആവശ്യമില്ല. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിക്കുകയാണെങ്കില്‍ സൗജന്യ ചികിത്സ കൊല്‍ക്കത്തയിലും കറാച്ചിയിലും ലഭിക്കും’, ജാംനഗറില്‍ വെച്ച് മോദി പറഞ്ഞു.

കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു.

‘ആ വ്യോമാക്രമണം അത്യാവശ്യമായിരുന്നു. അത്‌ചെയ്യണമായിരുന്നോ അതോ ചെയ്യണ്ടായിരുന്നോ’ എന്ന് ജനങ്ങളോട് മോദി ഉറക്കെ ചോദിച്ചു. ഏവരും അതേ എന്ന് ഉറക്കെ പറയുകയും ചെയ്തു.

pathram:
Related Post
Leave a Comment